Categories: latest news

ദേവതയെപ്പോലെ മനോഹരിയായി വീണ നന്ദകുമാര്‍

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോള്‍ ചുവപ്പു നിറത്തിലുള്ള താരത്തിന്റെ ചിത്രമാണ് ഏറെ വൈറലായിരിക്കുന്നത്. ദേവതയെപ്പോലെ എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

കോഴിപ്പോര്, ലൗ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പര്‍വ്വം എന്നിവയാണ് വീണയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1990 ജൂലൈ 17 നാണ് വീണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സ് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരം കൂടിയാണ് വീണ.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

16 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago