Meena and Mammootty
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മീന. തന്റെ 46-ാം ജന്മദിനമാണ് മീന ഇന്ന് ആഘോഷിക്കുന്നത്. മീനയും മമ്മൂട്ടിയും തമ്മില്‍ കൗതുകകരമായ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. എന്നാല്‍, മമ്മൂട്ടിയും മീനയും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം !
1984 ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന പില്‍ക്കാലത്ത് അറിയപ്പെടുന്ന നായിക നടിയായി.
Meena
2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയോട് പ്രണയവുമായി നടക്കുന്ന കഥാപാത്രമായാണ് രാക്ഷസരാജാവില്‍ മീന എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും മീന അഭിനയിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യ, അമ്മ വേഷത്തില്‍ മീന എത്തിയത്. ബാല്യകാലസഖിയില്‍ മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…