Categories: latest news

ആശുപത്രി കിടക്കയില്‍ താരാ കല്ല്യാണ്‍; എന്തുപറ്റിയെന്ന് ആരാധകര്‍ !

നടി താരാ കല്ല്യാണ്‍ ആശുപത്രിയില്‍. ആശുപത്രി കിടക്കയില്‍ നിന്നുള്ള താരയുടെ ചിത്രം മകളും നടിയുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സൗഭാഗ്യ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

താരാ കല്ല്യാണിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. താരയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്താണ് താരയുടെ അസുഖമെന്ന് സൗഭാഗ്യയും പറഞ്ഞിട്ടില്ല.

തന്റെ മകള്‍ സുദര്‍ശനെ താര എടുത്തുനില്‍ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും താരാമ്മയ്ക്ക് വേണ്ടി ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയാളാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെ ആണ് സൗഭാഗ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. താരയും സൗഭാഗ്യയും ഒന്നിച്ചുള്ള വീഡിയോയ്ക്ക് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

20 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

20 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago