Categories: latest news

നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് വിക്കി

സൂപ്പര്‍താരം നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഈ അടുത്തായിരുന്നു. സിനിമാലോകവും ഫാഷന്‍ ലോകവും ഏറെ ഉറ്റുനോക്കിയ വിവാഹമായിരുന്നു രണ്ടുപേരുടേയും. വിവാഹ ചിത്രങ്ങളും രണ്ടുപേരുടെ ഹണിമൂണ്‍ ചിത്രങ്ങളും എല്ലാം ഏറെ വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷും നയന്‍താരയും എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വലിയ രീതിയിലുള്ള പ്രതികരണമാണ് രണ്ടുപേര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറ്.

ഇപ്പോള്‍ നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. ‘ജന്മദിനാശംസകള്‍ പ്രിയപ്പെട്ട ഓമനകുര്യന്‍… എന്റെ മറ്റൊരു അമ്മ… ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു…’ എന്നാണ് വിഘേനശ് ശിവന്‍ കുറിച്ചത്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനോടുവിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.ബംഗാള്‍ ഉത്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

8 hours ago

ബിഗ്‌ബോസിലെ 35 ദിവസം 35 വര്‍ഷം പോലെ: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago

ആരാധകര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഋതുമന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…

9 hours ago

മകളുടെ താല്‍പര്യങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

9 hours ago

എന്റെ ലൈഫിലെ സൂപ്പര്‍ ഹീറോ; മമ്മൂട്ടിയെക്കുറിച്ച് ചന്തു

മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…

9 hours ago

അതിമനോഹരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago