Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി

കറുപ്പില്‍ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സൈമ അവാര്‍ഡ് വേദിയില്‍ താരം തിളങ്ങിയിരുന്നു.

മലയാളത്തിന്റെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. 1990 സെപ്റ്റംബര്‍ ആറിനാണ് ഐശ്വര്യ ജനിച്ചത്. 32 വയസ്സാണ് താരത്തിന്റെ പ്രായം.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്സ് ഡേ, കാണാക്കാണേ എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തമിഴിലും താരം സാന്നിധ്യം അറിയിച്ചു.

തിരുവനന്തപുരം സ്വദേശിനിയായ ഐശ്വര്യ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago