ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മഞ്ഞ ചുരിദാറിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് പത്മപ്രിയ അഭിനയലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങള്‍ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ബംഗാളി,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് 2007,2009 വര്‍ഷങ്ങളില്‍ ലഭിച്ചു.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…