Categories: latest news

പട്ടുപാവാടയില്‍ മനോഹരിയായി സിജ റോസ്

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സിജ റോസ്. ഓണത്തോടനുബന്ധിച്ച് പട്ടുപാവാടയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വെള്ളയില്‍ രണ്ട് നിറങ്ങള്‍ ചേര്‍ന്ന പാവാടയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

പരസ്യരംഗത്തുനിന്നുമാണ് സിജ റോസ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.ക ന്നഡ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തെത്തി. അതേ വര്‍ഷം തന്നെ കോഴി കൂവത് എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.

നി കൊ ഞാ ചാ എന്ന സിനിമയില്‍ അവതരിപ്പിച്ച റിസപ്ഷനിസ്റ്റ് അഞ്ജലി എന്ന കഥാപാത്രമാണ് സിനിമരംഗത്ത് സിജയെ പ്രശസ്തയാക്കുന്നത്. കവി ഉദ്ധേശിച്ചത്, മിലി, എന്നി നിന്റെ മൊയ്തീന്‍, നെല്ലിക്ക, എന്‍ട്രി, കാഞ്ചി എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മനോജ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയുടെ ഹിന്ദി റീമേക്കില്‍ അദ്ധേഹത്തിന്റെ സഹസംവിധായകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

രാത്രി 10 മണി കഴിഞ്ഞാല്‍ കരീനയോട് മിണ്ടാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാന്‍

സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം…

2 hours ago

ഇന്ന് പണ്ടത്തേക്കാള്‍ ക്ഷമയുണ്ട്, രഞ്ജിനി ഹരിദാസ്

നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

2 hours ago

ഞാന്‍ ഹാപ്പിയാണ്’; രേണു സുധി

അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ…

2 hours ago

ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ

മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ.…

2 hours ago

അഭിനയം അവസാനിപ്പിക്കാന്‍ രണ്‍ബീര്‍?

ബോളിവുഡില്‍ നടനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും സംവിധായകനാകാനുള്ള ആഗ്രഹവുമായി…

2 hours ago