Mohanlal (12th Man)
എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകാന്‍ ഇനി സാധ്യതയൊന്നും കാണുന്നില്ലെന്ന് മോഹന്‍ലാല്‍. രണ്ടാമൂഴം നടക്കുമോ എന്ന് ചോദിച്ചാല്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടതാണ് രണ്ടാമൂഴം. ആ സിനിമ നടക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. രണ്ടാമൂഴം നടക്കുമെന്ന ഘട്ടം വരെ എത്തിയതാണ്. അന്നാണെങ്കില്‍ തീര്‍ച്ചയായും നടന്നേനെ. ഇപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാലിനെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ എം.ടി. പിന്നീട് തിരക്കഥ തിരിച്ചുവാങ്ങുകയായിരുന്നു.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…