Categories: Gossips

ഡിവോഴ്‌സ് ആയിട്ടില്ല, ആകുമ്പോള്‍ അറിയിക്കാം; തുറന്നടിച്ച് വരദയുടെ ഭര്‍ത്താവ് ജിഷിന്‍

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും വിവാഹമോചിതരായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് രൂക്ഷമായി പ്രതികരിക്കുകയാണ് ജിഷിന്‍.

തനിക്കെതിരെ വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് ജിഷിന്‍ പറഞ്ഞു. മലയാളി നടിയുടെ കൂടെ എന്നെ കാറില്‍ നിന്ന് പിടിച്ചെന്നും അവര്‍ കാറില്‍ നിന്ന് ഇറങ്ങിയിട്ടും ഞാന്‍ ഇറങ്ങാത്തതുകൊണ്ട് നാട്ടുകാര്‍ എന്നെ പിടിച്ച് ഇറക്കിയെന്നുമായിരുന്നു വാര്‍ത്ത. ജിഷിന്‍-വരദ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇതൊക്കെയാണ് ഇപ്പോള്‍ വരിക. ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്നും വാര്‍ത്തകളുണ്ട്. എന്തായാലും ഞങ്ങള്‍ ഡിവോഴ്‌സ് ആയിട്ടില്ല. ആകുമ്പോള്‍ അറിയിക്കാമെന്നും ജിഷിന്‍ പ്രതികരിച്ചു.

സൈബര്‍ അറ്റാക്കിനെതിരെ വരദയും നേരത്തെ പ്രതികരിച്ചിരുന്നു. ‘ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നു മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ, അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്,’ വരദ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

3 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

3 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

3 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

3 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

8 hours ago