മോഡേണ്‍ വസ്ത്രങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി എന്നും ഫോട്ടോയും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഹണി റോസിന് ലഭിക്കാറ്. താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഹണി റോസ് മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മോഹന്‍ലാലിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിനയന് സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
Honey Rose
ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്ഡസ്ട്രികളില് നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ മാത്രമല്ല തനി നാടന്‍ വേഷങ്ങളും കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിക്കും.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…