Categories: latest news

വെള്ളയില്‍ മാലാഖയെ പോല്‍ അപര്‍ണ ബാലമുരളി

തൂവെള്ള ഔട്ട്ഫിറ്റില്‍ തിളങ്ങി നടി അപര്‍ണ ബാലമുരളി. പുതിയ ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രമാണ് അപര്‍ണയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സോണി ലിവില്‍ ചിത്രം കാണാം.

സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ. 1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18-ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.

Aparna Balamurali

ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രന്‍, സര്‍വ്വം താള മയം, സുരരൈ പോട്ര്, വീട്ട്ല വിശേഷം എന്നിവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

15 hours ago