Categories: latest news

‘എനിക്ക് ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്, എന്റെ ഓണം കുളമാക്കി’; ചാനല്‍ ഷോയില്‍ പൊട്ടിത്തെറിച്ച് ബാല

ഒരു ചാനല്‍ ഷോയ്ക്കിടെ നടന്‍ ബാലയെ ടിനി ടോം അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ‘ഞാന് പൃഥ്വിരാജ് ഉണ്ണി മുകുന്ദന് അനൂപ് മേനോന്’ എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞാണ് ടിനി ബാലയെ അനുകരിച്ചത്. ഈ വീഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ ടിനി ടോം വാര്‍ത്താ അവതാരകനായി എത്തിയപ്പോള്‍ അതിഥിയായി ബാലയും ഉണ്ടായിരുന്നു. താന്‍ തമാശ രൂപേണയാണ് ബാലയുടെ സ്വരം അനുകരിച്ചതെന്ന് ടിനി ടോം പറഞ്ഞു. ബാലയോട് ടിനി മാപ്പും ചോദിച്ചു. എന്നാല്‍ ബാലയുടെ പ്രതികരണം കുറച്ച് ദേഷ്യത്തിലായിരുന്നു.

Tini Tom

ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും കേരളത്തിലെത്തിയപ്പോള്‍ എല്ലാവരും ലെമണ്‍ ടീയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ബാല പറഞ്ഞു. ‘ അത്രയും സന്തോഷമൊന്നും ഇല്ല. നേരിട്ട് കാണുമ്പോള്‍ നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. രണ്ട് ദിവസത്തേക്ക് ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എയര്‍പോര്‍ട്ടില്‍ വരെ ആളുകള്‍ ലൈം ടീയെ കുറിച്ച് സംസാരിക്കുന്നു. ഞാന്‍ ഭയങ്കര ദേഷ്യത്തിലാ. ഒട്ടും ഇഷ്ടമായില്ല. സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കാ. ഓണാശംസകള്‍ നേര്‍ന്നാല്‍ എനിക്ക് തിരിച്ചു കിട്ടുക ഞാന് പൃഥ്വിരാജ് ഉണ്ണി മുകുന്ദന് ലൈം ടീയൊക്കെയാണ്. ഓണം നശിപ്പിച്ച ടിനി ടോമിന് നന്ദി,’ ബാല പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

16 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

16 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

1 day ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

1 day ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

1 day ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

1 day ago