Categories: latest news

നിനക്കൊക്കെ എന്താ? വിവാഹ മോചന വാര്‍ത്തയില്‍ പൊട്ടിത്തെറിച്ച് ജിഷിന്‍

വരദയും ജിഷിനും വേര്‍പിരിഞ്ഞു എന്ന രീതിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വരദയായിരുന്നു ആദ്യം പ്രതികരിച്ചത്.

എനിക്കൊന്നും പറയാനില്ല. ഞാനും ഇത് ശ്രദ്ധിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട വരദ പറഞ്ഞത്. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞു നോക്കുന്നത് തെറ്റായ കാര്യമല്ലേ എന്നും വരദ ചോദിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജിഷിനും ഇപ്പോള്‍ പ്രതികരണമായി രംഗത്തെത്തി. തിരക്കുകള്‍ കാരണം ജിഷിന്‍ മാറി മാറി താമസിക്കുകയാണ്. മാസത്തില്‍ പകുതി മാസം എറണാകുളത്തും പകുതി മാസം തിരുവനന്തപുരത്തുമാണ് താരം.

അമ്മയ്ക്ക് അസുഖമായതിനാല്‍ അമ്മയുടെ അടുത്തും പോയി നില്‍ക്കേണ്ടതുണ്ട്. മകനെ തൃശ്ശൂരിലെ ഒരു സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്. മകന്റെ കാര്യങ്ങള്‍ വരദയും വരദയുടെ വീട്ടുകാരും ശ്രദ്ധിക്കും. വല്ലപ്പോഴുമാണ് എറണാകുളത്തെ ഫ്‌ലാറ്റില്‍ വരദയും മകനുമായി താരം താമസിക്കുന്നത്.ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം എന്നാണ് ജിഷിന്‍ ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago