Jayasurya
മലയാളത്തിന്റെ സ്വന്തം ജയേട്ടന്‍, നടന്‍ ജയസൂര്യയുടെ ജന്മദിനമാണ് ഇന്ന്. 1979 ഓഗസ്റ്റ് 31 ന് ജനിച്ച ജയസൂര്യ തന്റെ 43-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. എറണാകുളത്തെ തൃപ്പൂണിത്തുറയാണ് ജയസൂര്യയുടെ ജന്മസ്ഥലം. നടന്‍, നിര്‍മാതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ജയസൂര്യ.
മിമിക്രി കലാകാരനായാണ് ജയസൂര്യ തന്റെ കരിയര്‍ ആരംഭിച്ചത്. ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിരുന്നു. അഭിനയിക്കാനുള്ള താല്‍പര്യത്തെ തുടര്‍ന്ന് ഒരു സീനില്‍ വന്നു പോകുന്ന ചെറിയ വേഷങ്ങളില്‍ പോലും അഭിനയിക്കാന്‍ ജയസൂര്യ തയ്യാറായിരുന്നു. കഠിനപ്രയത്‌നമാണ് ജയസൂര്യ എന്ന കലാകാരന്റെ കരിയര്‍ ഇപ്പോള്‍ കാണുന്ന വിധമാക്കിയത്.
Jayasurya
2002 ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രം ജയസൂര്യയുടെ കരിയറില്‍ വലിയ ബ്രേക്കായി. സ്വപ്‌നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചോക്ലേറ്റ്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, കോക്ക്‌ടെയ്ല്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, ആട് ഒരു ഭീകര ജീവിയാണ്, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങള്‍ ജയസൂര്യയെ ഒരു വാണിജ്യ താരവുമാക്കി.
സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ ജയസൂര്യയെ തേടിയെത്തിയിട്ടുണ്ട്. സരിതയാണ് ജയസൂര്യയുടെ ജീവിതപങ്കാളി. അധൈ്വത്, വേദ എന്നിവരാണ് ജയസൂര്യയുടെ രണ്ട് മക്കള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…