Categories: latest news

സാമ്പത്തികവും മാനസികവുമായി പീഡിപ്പിച്ചു; അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍

ഏവര്‍ക്കും പ്രിയപ്പെട്ട നടിയാണ് അമല പോള്‍. അതുകൊണ്ട് തന്നെ താരത്തിന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പ്രതിസന്ധികളും വലിയ വാര്‍ത്തായായി മാറാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വാര്‍ത്തയായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ നിരന്തരം ശല്യം ചെയ്ത മുന്‍ കാമുകന് എതിരെ താരം പരാതി നല്‍കിയിരിക്കുകയാണ്.

മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗാണ് അറസ്റ്റിലായിരിക്കുന്നത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയിലാണ് നടപടി. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പരാതി നല്‍കിയത്.

സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2020ല്‍ ഇയാള്‍ക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹിതരായെന്ന വ്യാജേന ഭവ്‌നിന്ദര്‍ പ്രചരിപ്പിക്കുകയും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.

ജോയൽ മാത്യൂസ്

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

39 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

43 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

47 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago