Categories: latest news

പ്രായമായി വരുന്നതുകൊണ്ട് ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ടെന്ന് മമ്മൂട്ടി; ചിരിച്ച് ആരാധകര്‍

മലയാള സിനിമയില്‍ എപ്പോഴും സ്വയം പുതുക്കി കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് ആയെങ്കിലും ഇന്നും യുവതലമുറയോട് മത്സരിക്കുകയാണ് അദ്ദേഹം. കാലത്തിനനുസരിച്ച് സ്വയം പുതുക്കാനും ഏറ്റവും പുതിയത് തന്നെ സ്വന്തമാക്കാനും എപ്പോഴും ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി.

തനിക്ക് പ്രായമായി തുടങ്ങിയെന്ന് പൊതുവേദിയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Mammootty

ശാന്തിഗിരി ജന്മഗൃഹ സമുച്ഛയത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് ജന്മനാടായ ചന്തിരൂരില്‍ എത്തിയതായിരുന്നു നടന്‍. ആറ്, ഏഴ് ക്ലാസുകളില്‍ ചന്തിരൂര്‍ സ്‌കൂളിലാണ് പഠിച്ചതെന്നും മെഗാസ്റ്റാര്‍ പറയുന്നു.

ഇങ്ങനെയൊരു പൊതുവേദിയില്‍ ചന്തിരൂര്‍ വരുന്നത് രണ്ടാം തവണയാണെന്ന് മമ്മൂട്ടി പറയുന്നു. ചന്തിരൂര്‍ സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിലാണ് താന്‍ ഇതിനുമുമ്പ് വന്നതെന്നും വര്‍ഷം ഓര്‍മ്മയില്ലെന്നും പ്രായമായി വരികയല്ലേ ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഇത് കേട്ടതും എല്ലാവരും ചിരിക്കാന്‍ തുടങ്ങി.

 

അനില മൂര്‍ത്തി

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

2 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

2 hours ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

2 hours ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

2 hours ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

2 hours ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

8 hours ago