Categories: latest news

15-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് നരെയ്ന്‍; പുതിയ അതിഥി ഉടന്‍ !

ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് നടന്‍ നരെയ്ന്‍. 15-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് താന്‍ വീണ്ടും അച്ഛനാകാന്‍ പോകുകയാണെന്ന വിവരം നരെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുടുംബ സമേതമുള്ള ചിത്രവും താരം പങ്കുവെച്ചു.

മഞ്ജു ഹരിദാസ് ആണ് നരെയ്‌ന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും തന്മയാ എന്ന് പേരുള്ള ഒരു മകളുണ്ട്. 2007 ലായിരുന്നു നരെയ്ന്‍-മഞ്ജു എന്നിവരുടെ വിവാഹം.

‘ 15-ാം വിവാഹ വാര്‍ഷികമെന്ന ഈ പ്രത്യേക സുദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെ ഞങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു’ നരെയ്ന്‍ കുറിച്ചു.

2002 ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് നരെയ്ന്‍ അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്. അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍, കൈതി, വിക്രം എന്നിവയാണ് നരെയ്‌ന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago