Categories: latest news

പ്രേമത്തിലെ സെലിന്റെ കല്ല്യാണം ആയോ? ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ പുതിയ ചിത്രങ്ങള്‍

വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നടി മഡോണ സെബാസ്റ്റ്യന്‍. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്രിസ്ത്യന്‍ ബ്രൈഡിനെ പോലെയാണ് താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

മഡോണയുടെ വിവാഹം ആയോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ ചോദ്യം. ചിലര്‍ ചിത്രങ്ങള്‍ക്ക് മഡോണയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രമാണ് മഡോണ ഈ ഔട്ട്ഫിറ്റ് അണിഞ്ഞിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍.

1992 മേയ് 19 നാണ് മഡോണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. മികച്ചൊരു ഗായിക കൂടിയാണ് മഡോണ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മഡോണ തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

8 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

8 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago