Categories: Videos

ധാവണിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഹണി റോസ്

ധാവണിയിലുള്ള വീഡിയോ പങ്കുവെച്ച് നടി ഹണി റോസ്. പച്ച ബ്ലൗസും വയലറ്റ് ധാവണിയുമാണ് താരം ധരിച്ചിരിക്കുന്നത്. മുടിയില്‍ മുല്ലപ്പൂവ് ചൂടി തനി നാടന്‍ ലുക്കിലാണ് താരത്തെ കാണുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയില്‍ ശ്രദ്ധേയ സാനിധ്യമാക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.

മോണ്‍സ്റ്റര്‍, തമിഴ് ചിത്രം പട്ടാംപൂച്ചി, തെലുങ്ക് ചിത്രം എന്‍ബികെ 107 എന്നിവയാണ് ഹണിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

4 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago