Categories: Gossips

ആ സംവിധായകന്‍ മോശം മെസേജ് അയച്ചു; സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഹണി റോസ്

സിനിമയില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു സംവിധായകന്‍ തനിക്ക് മോശം മെസ്സേജുകള്‍ അയച്ചിട്ടുണ്ടെന്ന് ഹണി റോസ് പറഞ്ഞു. ഫ്ളവേഴ്സ് ചാനലിലെ ഒരു പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

‘സിനിമയില്‍ വന്നതിനു ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്ട്രഗ്ളിങ് ടൈമില്‍ നമ്മളെ ചൂഷണം ചെയ്യാന്‍ ആളുണ്ടാവും. ഫിസിക്കലി ഉള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാനസികമായി പലരും തളര്‍ത്തിയിട്ടുണ്ട്. പല കമന്റുകളും കേട്ടപ്പോള്‍ ഷോക്കായിട്ടുണ്ട്. ഒരു സിനിമയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് എന്റെ കോണ്‍ഫിഡന്‍സ് കളയുന്ന സംഭവം ഉണ്ടായത്. ആദ്യത്തെ ഷെഡ്യൂളില്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകന്‍ മോശം മെസ്സേജുകള്‍ അയച്ചു തുടങ്ങിയത്. ഞാന്‍ പ്രതികരിച്ചിരുന്നില്ല,’ ഹണി റോസ് പറഞ്ഞു.

‘ ഷൂട്ടിങ്ങിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ ആ സംവിധായകന്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു. നിര്‍മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ആ സിനിമ നന്നായി പോയില്ല. ആ സംഭവത്തില്‍ നിന്ന് റിക്കവറാകാന്‍ കുറേ സമയമെടുത്തു. എന്റെ കോണ്‍ഫിഡന്‍സിനെ വല്ലാതെ ബാധിച്ചു. ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല,’ ഹണി കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

15 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

15 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

16 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

16 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

16 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago