Categories: latest news

‘പുറം കാഴ്ചകള്‍’; ക്യാപ്ഷനൊത്ത ചിത്രങ്ങളുമായി അമേയ മാത്യു

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടിയും മോഡലുമായ അമേയ മാത്യു. താരത്തിന്റെ ചിത്രങ്ങളും അതിനു നല്‍കുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുറം കാഴ്ചകള്‍ എന്ന ക്യാപ്ഷനോടെ തന്റെ പിന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.

 

അനില മൂര്‍ത്തി

Recent Posts

മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ശരണ്യ മോഹൻ; കുടുംബവിശേഷം

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ്…

5 hours ago

കുർത്ത ലുക്കിൽ ഐമ റോസ്മി; പുതിയ ചിത്രങ്ങളുമായി നടി

മലയാള സിനിമയിലെ ശ്രദ്ധേയയായ നടി ഐമ റോസ്മി…

5 hours ago

‘തുടക്ക’ത്തിന് ആശംസകളുമായി ആന്റണി പെരുമ്പാവൂരിന്റെ കുടുംബം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി…

6 hours ago

ബ്ലൗസില്ലാത്ത സാരി ലുക്കിൽ ഗ്രീഷ്മ ഗോപകുമാർ

ഗ്രാഫിക് ഡിസൈനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്രീഷ്മ…

17 hours ago

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇരട്ട സഹോദരിമാർ; സംവിധായകന്റെ ആശംസാപോസ്റ്റ് വൈറൽ

നടി റൈന രാധാകൃഷ്ണന്റെയും ഇരട്ട സഹോദരി ഷൈനയുടെയും…

18 hours ago

‘കല്യാണി’ ട്രെൻഡിനൊപ്പം ചുവടുവെച്ച് സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന 'കല്യാണി' ട്രെൻഡിനൊപ്പം ചുവടുവെച്ച്…

18 hours ago