Meghna Raj
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്‌നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജയുടെ മരണം. അതിനുശേഷം ഏറെ സമയമെടുത്താണ് മേഘ്‌ന ആ ഷോക്കില്‍ നിന്ന് കരകയറിയത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. കുഞ്ഞിന്റെ ജനനത്തോടെ മേഘ്‌ന പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഇപ്പോള്‍ ഇതാ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു വിഭാഗം ആളുകള്‍ തന്നോട് വിവാഹം കഴിക്കാന്‍ ഉപദേശിക്കുന്നുണ്ടെന്നും മറ്റൊരു വിഭാഗം മകനോടൊപ്പം സന്തോഷമായി ജീവിക്കാനാണ് പറയുന്നതെന്നും താരം പറയുന്നു.
Meghna Raj
ഇവരില്‍ ആര് പറയുന്നത് കേള്‍ക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. ആര് എന്ത് പറയുന്നു എന്നത് ചിന്തിക്കാതെ സ്വന്തം ഹൃദയത്തെ കേള്‍ക്കാനായിരുന്നു ചിരഞ്ജീവി എന്നോട് എപ്പോഴും പറഞ്ഞിരുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഞാന്‍ എന്നോട് ഇതുവരെ സ്വയം ചോദിച്ചിട്ടില്ല – മേഘ്‌ന പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…