Categories: Gossips

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു; സംവിധാനം ജിയോ ബേബി !

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബിയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കേറ്ററിങ് സര്‍വീസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററുകളിലേക്ക് എത്തും. ഈ സിനിമയ്ക്ക് ശേഷമാകും മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയെന്ന് ജിയോ ബേബി പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. രണ്ട് പേര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇത് മമ്മൂക്കയല്ലാതെ ആര് ചെയ്യുമെന്ന് ചോദിച്ചു. മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. ഒന്ന്, രണ്ട് സജഷന്‍സ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് എന്തുകൊണ്ട് ഈ ചിത്രം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചെന്ന് മനസ്സിലായതെന്നും ജിയോ ബേബി സൗത്ത്റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Mammootty

ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതിക എത്തുമെന്നാണ് വിവരം. ജിയോ ബേബി തന്നെയാണ് ഇക്കാര്യത്തിലും സൂചന നല്‍കിയത്. ജ്യോതികയെ നായികയാക്കുന്ന കാര്യം ആലോചനയിലുണ്ട്. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ജിയോ ബേബി പറഞ്ഞു. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

 

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

9 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

9 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

9 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

16 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

16 hours ago