Categories: latest news

കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന് യുവാവ് തീയിട്ടു; കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായി സ്‌കൂളിന് തീയിട്ട് യുവാവ്. ഈജിപ്തിലാണ് അസാധാരണമായ സംഭവം. ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാര്‍ബിയ ഗവര്‍ണറേറ്റ് പൊലീസ് യുവാവിനെ നാല് ദിവസത്തേക്ക് ജയിലിലടച്ചു.

തന്റെ പ്രതിശ്രുത വധു പഠിക്കുന്ന സ്‌കൂളിനാണ് യുവാവ് തീയിട്ടത്. പ്രതിശ്രുത വധുവിനെ പരീക്ഷയില്‍ തോല്‍പ്പിച്ചത് സ്‌കൂള്‍ ആണെന്നാണ് യുവാവിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.

സ്‌കൂളില്‍ വലിയ രീതിയില്‍ തീ പടരുന്നു എന്ന വിവരം കിട്ടിയതോടെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘവും ഈജിപ്ഷ്യന്‍ സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും രണ്ട് മുറികളും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളും പൂര്‍ണമായി കത്തി നശിച്ചു.

പ്രതിശ്രുത വധു പരീക്ഷയില്‍ തോറ്റതിന്റെ പ്രതികാരമായാണ് സ്‌കൂളിന് തീയിട്ടതെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തെ പരീക്ഷയിലാണ് പെണ്‍കുട്ടി തോറ്റത്. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago