Gold Film
മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാതെ ഇത്തവണത്തെ ഓണം റിലീസ്. ഇരുവരുടെയും സിനിമകള്‍ ഓണഥ്തിനു ശേഷമാണ് റിലീസ് ചെയ്യുക. ഓണം സീസണ്‍ ലക്ഷ്യംവെച്ച് തിയറ്ററുകളിലെത്തുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ഗോള്‍ഡ്
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഓണത്തിനു റിലീസ് ചെയ്യും. പൃഥ്വിരാജും നയന്‍താരയുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിനു ചിത്രം എത്തുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് അറിയിച്ചത്.
2. ഒറ്റ്
എസ്.സഞ്ജീവിന്റെ തിരക്കഥയില്‍ ഫെല്ലിനി ടി.പി.സംവിധാനം ചെയ്യുന്ന ഒറ്റ് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും.
3. പാല്‍തു ജാന്‍വര്‍
സംഗീത് പി.രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ ഓണത്തിനെത്തും. മൃഗസ്‌നേഹികളുടെ കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായക വേഷം അവതരിപ്പിക്കുന്നത്.
Oru Thekkan Thallu
4. ഒരു തെക്കന്‍ തല്ല് കേസ്
ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് ഓണത്തിന് എത്തും. ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…