Categories: latest news

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ വൈകുന്നത് എന്തുകൊണ്ട്? വൈശാഖ് പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. വളരെ വ്യത്യസ്തമായ കഥയാണ് മോണ്‍സ്റ്ററിന്റേതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഉദയകൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പരീക്ഷണങ്ങളും ചിത്രത്തിലുണ്ടെന്നാണ് ഉയകൃഷ്ണയും വൈശാഖും നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും.

Mohanlal-Monster

മോണ്‍സ്റ്റര്‍ റിലീസ് വൈകിയതിനെ കുറിച്ച് മനസ്സുതുറക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍. മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്റ്ററിന് വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യമായിരുന്നുവെന്നും അതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടുണ്ടെന്നും കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ സംവിധായകന്‍ വൈശാഖ് പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് നിര്‍ബന്ധമായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്ന് അത് തന്നെയാണെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

9 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

9 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

10 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

16 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

16 hours ago