Categories: latest news

മലയാളത്തിന്റെ ഭാഗ്യതാരമാണോ കല്യാണി? ബ്ലോക്ക്ബസ്റ്ററുകളുടെ രാജകുമാരി

മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത താരസാന്നിധ്യമാകുകയാണ് കല്യാണി പ്രിയദര്‍ശന്‍. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ മനോഹരമാക്കിയാണ് കല്യാണി ആരാധകരുടെ മനംകവരുന്നത്. അഭിനയം കൊണ്ട് മാത്രമല്ല ബോക്‌സ്ഓഫീസിലും താരം തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു.

ഈ വര്‍ഷം കല്യാണിയുടേതായി തിയറ്ററുകളില്‍ റിലീസ് ചെയ്തത് രണ്ട് സിനിമകളാണ്. അത് രണ്ടും തിയറ്ററുകളില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകള്‍ ! തിയറ്ററുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ രണ്ട് സിനിമകളും എത്തിയതെന്നതും മറ്റൊരു കാര്യം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല എന്നിവയാണ് കല്യാണിയുടേതായി ഈ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായി. ഇതോടെ തിയറ്ററുകളിലെ ഭാഗ്യതാരമായിരിക്കുകയാണ് കല്യാണി. ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റേയും തല്ലുമാലയില്‍ ടൊവിനോയുടേയും നായികയായാണ് കല്യാണി തിളങ്ങിയത്.

അനില മൂര്‍ത്തി

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

5 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

5 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago