Categories: latest news

വൈശാഖ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍ !

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഷോയിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരാണ് റോബിന് ഇപ്പോള്‍ ഉള്ളത്. റോബിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന്‍ രാധാകൃഷ്ണന്‍ എത്തുമെന്നാണ് വിവരം. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലി എന്ന ചിത്രത്തിലാണ് റോബിന്‍ രാധാകൃഷ്ണന്‍ വില്ലന്‍ വേഷത്തിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

 

Unni Mukundan

വമ്പന്‍ ക്യാന്‍വാസിന്‍ ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് ബ്രൂസ് ലി. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഫൈനലിന് തൊട്ടുമുന്‍പാണ് റോബിന്‍ പുറത്തായത്. സഹ മത്സരാര്‍ഥിയായ റിയാസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

മൂക്കിന്റെ രൂപം മാറ്റിയത് സിനിമയ്ക്കുവേണ്ടിയല്ല; ശ്രുതി ഹാസന്‍

കരിയറിന്റെ തുടക്കത്തില്‍ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നുവെന്ന്…

6 hours ago

വിവാഹിതരായ പുരുഷന്മാര്‍ക്ക് ടിപ്‌സുമായി സൂര്യ

ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ…

6 hours ago

ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര

മെലിഞ്ഞതിന് പിന്നിലെ കാരണവും അധ്വാനത്തെക്കുറിച്ചും നടി അനു…

6 hours ago

വാക്കുകള്‍ വളച്ചൊടിച്ചു; പാര്‍വതി

തന്റെ വാക്കുകള്‍ വളച്ചൊടിച്ച വാര്‍ത്തയ്ക്കെതിരെ നടി പാര്‍വതി…

6 hours ago

മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും: സ്വാസിക

ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ…

6 hours ago