Categories: latest news

ഗോവയില്‍ ആറാടി അമേയ മാത്യു; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടിയും മോഡലുമായ അമേയ മാത്യു. താരത്തിന്റെ അവധിയാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കടല്‍ തീരത്തുനിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ അടക്കം താരം പങ്കുവെച്ചിട്ടുണ്ട്.

‘വേഷം കൊണ്ട് ആരെയും വിലയിരുത്താതിരിക്കുക. ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കളുണ്ടോ…’ന്നാ താന്‍ കേസ് കൊട്’… ബാക്കി തല്ലുമാലയായി കാണാം. ?? സദാചാരക്കാരെ ശാന്തരാകൂ…’ എന്ന അടിപൊളി ക്യാപ്ഷനോടെയാണ് അമേയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago