Categories: latest news

ചിങ്ങത്തെ വരവേറ്റ് അനുശ്രീ; സെറ്റ് സാരിയിലുള്ള ചിത്രങ്ങള്‍ കാണാം

ഇന്ന് ചിങ്ങം ഒന്നാണ്. ഏറെ ഉത്സാഹത്തോടെയാണ് മലയാളികള്‍ പുതുവത്സരത്തെ വരവേല്‍ക്കുന്നത്. സിനിമ താരങ്ങളെല്ലാം കേരള സാരി ധരിച്ച് ചിങ്ങം സ്‌പെഷ്യല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

നടി അനുശ്രീയുടെ ചിങ്ങം സ്‌പെഷ്യല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കേരള സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ‘പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷം….ഏവര്‍ക്കും ചിങ്ങപുലരി നേരുന്നു’ സെറ്റ് സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.

Anusree

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

Anusree

സോഷ്യല്‍ മീഡിയയില്‍ തന്റെ മോഡേണ്‍ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെയ്ക്കാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസായാണ് താരത്തെ കാണാറുള്ളത്.

Anusree

ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മികച്ച സിനിമകളുടെ ഭാഗമായി. കൊല്ലം ജില്ലയിലെ കമുകഞ്ചേരി സ്വദേശിനിയായ അനുശ്രീ ഇപ്പോള്‍ മോഡലിങ്ങിലും ശ്രദ്ധിക്കുകയാണ്.

 

 

അനില മൂര്‍ത്തി

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

5 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

5 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago