Categories: Gossips

Drishyam 3: ദൃശ്യം 3 പ്രഖ്യാപനം ഉടന്‍ ! ജീത്തു ജോസഫിനോട് സംസാരിച്ച് ആന്റണി പെരുമ്പാവൂര്‍

Drishyam 3: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം. മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാലത്ത് ബോക്സ്ഓഫീസില്‍ വളരെ മോശം പ്രകടനമാണ് മോഹന്‍ലാലിന്റേത്. ഈ സാഹചര്യം മറികടക്കാന്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഒരു സിനിമയുടെ സീക്വല്‍ വരുന്നത് നല്ലതാകുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിലയിരുത്തല്‍. ആന്റണി പെരുമ്പാവൂര്‍ നേരിട്ട് ജീത്തു ജോസവുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. റാം, ആസിഫ് അലി ചിത്രം എന്നിവയ്ക്ക് ശേഷമാകും ദൃശ്യം 3 നെ കുറിച്ച് ജീത്തു ജോസഫ് തീരുമാനിക്കുക.

നല്ലൊരു കഥ കിട്ടിയാല്‍ ദൃശ്യം മൂന്നാം ഭാഗം ചെയ്യാന്‍ തയ്യാറാണെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 2013 ലാണ് ദൃശ്യം ആദ്യ ഭാഗം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം ദൃശ്യം കൈവരിച്ചിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

2 hours ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

2 hours ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

2 hours ago

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ…

12 hours ago

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

12 hours ago

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി…

12 hours ago