Mohanlal
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ടിനു പാപ്പച്ചന്റെ പുതിയ സിനിമയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കൂടി പ്രധാന വേഷത്തില്‍ എത്തിക്കുന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ തീരുമാനിച്ചിരുന്നത്. L350 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി പേര് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയെന്നാണ് ഇപ്പോള്‍ അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് മുഴുനീള ആക്ഷന്‍ ചിത്രം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ ആലോചിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതാണ്. ചില മുതിര്‍ന്ന സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിരിക്കുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് മോഹന്‍ലാല്‍ തിരക്കിലാണെന്നാണ് സൂചന.
Mohanlal (12th Man)
രണ്ട് വര്‍ഷത്തോളം മോഹന്‍ലാലിന് വേണ്ടി കാത്തിരിക്കാന്‍ പറ്റില്ലെന്നും പ്രൊജക്ടുമായി മുന്നോട്ടു പോകുകയാണെന്നും ടിനു പാപ്പച്ചന്‍ നിലപാടെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാലിന് പകരം പൃഥ്വിരാജിനെ നായകനാക്കി ഈ ചിത്രം ചെയ്യാനാണ് ടിനു പാപ്പച്ചന്‍ ആലോചിക്കുന്നതെന്നാണ് വിവരം. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…