Categories: Reviews

ഇത് കുഞ്ചാക്കോ ബോബന്റെ വേറെ മുഖം; തിയറ്ററുകളില്‍ കയ്യടി നേടി ‘ന്നാ താന്‍ കേസ് കൊട്’ (റിവ്യു)

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ എങ്ങുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. സമകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ആക്ഷേപഹാസ്യ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സമകാലിക വിഷയങ്ങള്‍ പ്രതിപാധിച്ചാണ് മുന്നോട്ടു പോകുന്നത്. കാസര്‍ഗോഡ് ചീമേനിയില്‍ ആണ് കഥ നടക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ ഒരു കവര്‍ച്ച ശ്രമം നടക്കുന്നതുമായി ബന്ധപെട്ടാണ് കഥ മുന്നോട്ടു പോകുന്നത്. പിന്നീട് ഈ കേസ് പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തുന്നുന്നു.

രാജീവന്‍ എന്ന കള്ളന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ ആണ് ആദ്യ പകുതിയുടെ മര്‍മ പ്രധാന ഭാഗങ്ങള്‍. പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതി. പൊലീസ് സ്റ്റേഷന്‍, കോടതി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. കാസര്‍ഗോഡ് ഭാഷയെ കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

 

Nna Thaan Case Kodu

രണ്ടാം പകുതിയും രസച്ചരട് മുറിയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. രണ്ടാം പകുതിയുടെ അവസാനത്തേക്ക് സിനിമ എത്തുമ്പോള്‍ കൂടുതല്‍ ഗൗരവമുള്ള വിഷയങ്ങളാണ് സിനിമ സംസാരിക്കുന്നത്. പൊതുജനത്തിനുള്ള അവകാശങ്ങളെ കുറിച്ച് വളരെ വ്യക്തമായി സിനിമ സംസാരിക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കണക്കിനു പരിഹസിക്കുന്നിടത്താണ് സിനിമയുടെ വിജയം.

സിനിമയില്‍ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങള്‍ ഒന്ന് കോര്‍ട്ട് റൂം ഡ്രാമയും രണ്ട് കാസ്റ്റിങ്ങുമാണ്. കോടതി രംഗങ്ങളാണ് സിനിമയുടെ നട്ടെല്ല്. ഏറ്റവും ലളിതമായും എന്നാല്‍ പ്രേക്ഷകരുമായി അതിവേഗം സംവദിക്കുന്ന തരത്തിലുമാണ് കോര്‍ട്ട് റൂം സീനുകളെല്ലാം സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വഭാവം നോക്കി അളന്നുമുറിച്ചാണ് ഓരോ അഭിനേതാക്കളെ കാസ്റ്റിങ് ഡയറക്ടര്‍ അതിലേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത്. കാസ്റ്റിങ് ഡയറക്ടര്‍ പ്രത്യേകം കയ്യടി അര്‍ഹിക്കുന്നു.

കുഞ്ചാക്കോ ബോബന്‍, രാജേഷ് മാധവ്, ഗായത്രി, മജിസ്ട്രേറ്റിന്റെ വേഷത്തില്‍ എത്തുന്ന പി.പി.കുഞ്ഞികൃഷ്ണന്‍, അഡ്വക്കേറ്റ് ഷുക്കൂറിനെ അവതരിപ്പിച്ച ഷുക്കൂര്‍, ഒറ്റ സീനില്‍ ജോണിയായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച സിബി തോമസ് എന്നിവര്‍ വലിയ കയ്യടി അര്‍ഹിക്കുന്നു.

രാകേഷ് ഹരിദാസിന്റെ ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും സിനിമയെ കൂടുതല്‍ മനോഹരമാക്കി.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

5 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

13 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

13 hours ago