Anaswara Rajan
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അനശ്വര രാജന്‍. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും വലിയ താല്‍പര്യം കാണിക്കാറുണ്ട്. ഇപ്പോള്‍ ഇതാ തനിക്ക് പ്രണയമുണ്ടോ, ഇപ്പോള്‍ ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ തുടങ്ങിയ ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
തന്നെ കുറിച്ച് ഗൂഗിളില്‍ ആരാധകര്‍ കൂടുതല്‍ തിരഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഈ ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കിയത്. തനിക്ക് പ്രണയമോ കാമുകനോ ഇല്ലെന്ന് അനശ്വര പറഞ്ഞു. ഇപ്പോള്‍ താന്‍ ആരേയും ഡേറ്റ് ചെയ്യുന്നില്ലെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
തന്റെ ശമ്പളത്തെ കുറിച്ചുള്ള ചോദ്യത്തിനും അനശ്വര മറുപടി നല്‍കി. അനശ്വരയുടെ ശമ്പളം എത്രയെന്നായിരുന്നു ചോദ്യം. എന്നാല്‍ തന്റെ ശമ്പളം എത്രയാണെന്ന് അനശ്വര പറഞ്ഞില്ല. ഒരാളുടെ ശമ്പളം ചോദിക്കുന്നത് ശരിയല്ലെന്ന രസകരമായ മറുപടിയാണ് അനശ്വര നല്‍കിയത്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…