Categories: Videos

ഗ്ലാമറസ് വേഷത്തില്‍ കിടിലന്‍ ഡാന്‍സുമായി ദീപ്തി സതി

ചൂടന്‍ നൃത്ത ചുവടുകളുമായി നടി ദീപ്തി സതി. ഗ്ലാമറസ് വേഷത്തില്‍ കിടിലന്‍ സ്റ്റെപ്പുകളുമായി സുഹൃത്തിനൊപ്പം തകര്‍ത്താടുകയാണ് താരം. ക്രേസി ഇന്‍ ലൗ എന്ന പാട്ടിനാണ് താരം ചുവടുവയ്ക്കുന്നത്.

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago