Categories: latest news

ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടി ഇവിടെയുണ്ട്; നടി വിന്ദുജ ഇപ്പോള്‍ ഇങ്ങനെ

Vinduja Menon: മോഹന്‍ലാല്‍ ചിത്രം ‘പവിത്ര’ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് വിന്ദുജ മേനോന്‍. ‘ചേട്ടച്ചന്റെ മീനാക്ഷിക്കുട്ടി’ എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസിലേക്ക് അതിവേഗം ഓടിയെത്തുന്ന നിഷ്‌കളങ്ക മുഖം. നടി വിന്ദുജ ഇപ്പോള്‍ എവിടെയാണ്?

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് വിന്ദുജ. തന്റെ പുതിയ ചിത്രങ്ങള്‍ വിന്ദുജ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമാണ് വിന്ദുജ ഇപ്പോള്‍ ഉള്ളത്. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ വിന്ദുജ നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Vinduja Menon

നര്‍ത്തകി കൂടിയായ വിന്ദുജ ഇപ്പോള്‍ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് വിന്ദുജ. അവധിക്കായി ഇടയ്ക്കെ കേരളത്തില്‍ എത്താറുണ്ട്. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്.

1985 ല്‍ പുറത്തിറങ്ങിയ ‘ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ എന്ന സിനിമയില്‍ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ല്‍ കേരള സ്‌കൂള്‍ കലോല്‍സവത്തിലെ കലാതിലകമായിരുന്ന അവര്‍ ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago