Categories: Videos

‘കളി തുടങ്ങാം’; ഗ്ലാമറസ് വേഷത്തില്‍ സ്വാസിക, ചതുരം റിലീസിന് ഒരുങ്ങുന്നു

കരിയറിലെ ആദ്യ ഗ്ലാമറസ് റോളുമായി നടി സ്വാസിക വിജയ്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക ഗ്ലാമറസ് വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ റിലീസ് ചെയ്തു.

ഓഗസ്റ്റില്‍ തന്നെ ചതുരം റിലീസ് ചെയ്യും. റോഷന്‍ മാത്യുവാണ് നായകന്‍. സ്വാസികയുടേയും റോഷന്റേയും ബെഡ് റൂം സീനാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ. സംഗീതം പ്രശാന്ത് പിള്ള. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. .

 

അനില മൂര്‍ത്തി

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

5 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

12 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

1 day ago