Categories: Gossips

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചു കൊണ്ടിരിക്കെ അപകടം, കജോളിന് ഓര്‍മ നഷ്ടമായി; സാധാരണ നിലയിലേക്ക് എത്തിയത് അജയ് ദേവ്ഗണ്‍ കാരണം

ഏറെ ആരാധകരുള്ള താരങ്ങളാണ് കജോളും ഷാരൂഖ് ഖാനും. ഇരുവരും അഭിനയിച്ച സിനിമകളെല്ലാം വലിയ സൂപ്പര്‍ഹിറ്റുകളായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന ചിത്രത്തില്‍ കജോളും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കജോളിന് അംനേസ്യ പിടിപെടുന്നതും ഓര്‍മ നഷ്ടപ്പെടുന്നതും.

കജോളും ഷാരൂഖ് ഖാനും ഒരു സൈക്കിള്‍ സീനില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. ഇതിനിടയില്‍ സൈക്കിളില്‍ നിന്ന് കജോള്‍ വീഴുകയായിരുന്നു. തലയിടിച്ചാണ് കജോള്‍ നിലത്തുവീണത്. ഇത് കണ്ടതും ഷാരൂഖ് ഖാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. വീഴ്ച അത്ര ഗുരുതരമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഷാരൂഖ് ചിരിച്ചത്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.

വീഴ്ചയില്‍ കജോളിന് ഓര്‍മ നഷ്ടമായി. കുറേ നേരത്തേക്ക് പഴയ കാര്യങ്ങളൊന്നും കജോളിന് ഓര്‍മയുണ്ടായിരുന്നില്ല. ഷാരൂഖ് ഖാനും സംവിധായകന്‍ കരണ്‍ ജോഹറും ചേര്‍ന്ന് പിന്നീട് അജയ് ദേവ്ഗണിനെ വിളിക്കുകയും ഫോണ്‍ കജോളിന് നല്‍കുകയും ചെയ്തു. അജയ് ദേവ്ഗണിനോട് സംസാരിച്ചതോടെയാണ് കജോള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പിന്നീട് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

4 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

4 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

4 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

5 hours ago

സാരിയിൽ തൻവി റാം; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…

10 hours ago

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…

10 hours ago