Categories: latest news

ദുല്‍ഖറിന്റെ നായികയായി അരങ്ങേറ്റം, പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍താരം; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മാളവികയുടെ പ്രായം അറിയുമോ?

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവിക തന്റെ 29-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

Malavika Mohanan

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍ണായകം എത്തുന്നത്. പിന്നീട് കന്നഡയില്‍ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്‌സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.

Malavika Menon

മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാല്‍ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്. വിജയിയുടെ മാസ്റ്റര്‍, ധനൂഷിന്റെ മാരന്‍ എന്നിങ്ങനെ സൂപ്പര്‍ താര ചിത്രങ്ങളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

2 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

2 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago