Categories: latest news

സന്തോഷ് വര്‍ക്കി നിത്യ മേനനെ വിളിച്ചത് മുപ്പതിലേറെ നമ്പറുകളില്‍ നിന്ന്; ശല്യം സഹിക്കാന്‍ പറ്റില്ലായിരുന്നെന്ന് താരം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനന്‍. തന്റെ പിന്നാലെ നടന്ന ടോക്‌സിക് ആരാധകനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ആറാട്ടിന്റെ തിയറ്റര്‍ റെസ്‌പോണ്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കിയാണ് നിത്യ മേനനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. ഈ ആരാധകനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു യുട്യൂബ് അഭിമുഖത്തിലാണ് നിത്യ തുറന്നുപറഞ്ഞത്.

നിത്യ മേനനെ കല്യാണം കഴിക്കണമെന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നത്. സന്തോഷ് തനിക്ക് വലിയൊരു ശല്യമായിരുന്നെന്ന് നിത്യ പറഞ്ഞു. അയാള്‍ തന്നെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ ഷോക്കായിപ്പോയെന്നും നിത്യ പറഞ്ഞു.

Santhosh

അയാളെ കൊണ്ടുള്ള ശല്യം സഹിക്കാന്‍ പറ്റില്ലായിരുന്നു. അതിനുശേഷം അടുത്തിടെ ഇയാള്‍ ഇതേ കാര്യം വെളിപ്പെടുത്തിയപ്പോള്‍ വലിയ ഷോക്കായി പോയി. ഫോണ്‍ നമ്പര്‍ തപ്പി പിടിച്ച് തന്‍രെ അമ്മയേയും അച്ഛനേയും വരെ ഇയാള്‍ ഫോണ്‍ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.

സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പൊലീസ് കേസ് കൊടുക്കാന്‍ ആ സമയത്തു പലരും നിര്‍ബന്ധിച്ചിരുന്നു എന്നാല്‍ അത് താന്‍ ചെയ്തില്ലെന്നും അയാളുടെ മുപ്പതിലേറെ നമ്പറുകള്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അയാള്‍ക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതല്‍ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

1 hour ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

1 hour ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

1 hour ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

6 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

15 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

1 day ago