ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് സജീവമായി നിൽക്കുന്ന നിമിഷ മിസ് കേരള ടൈറ്റിൽ വിന്നർ കൂടിയാണ്.
ബിഗ് ബോസ് നാലാം സീസണിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിമിഷയുടെ വസ്ത്രധാരണ രീതിയായിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് ഷോയിലും നിമിഷ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.
അത്തരത്തിൽ തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിമിഷ. വെള്ള ടീ ഷർട്ട് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിൽ ഷോയിൽ താരം പറഞ്ഞ കിടിലൻ ഡയലോഗും പ്രിന്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് സീസൺ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. നിമിഷ വീട്ടിൽ 50 ദിവസം തികച്ചതിന് ശേഷമാണ് പുറത്താകുന്നത്. മികച്ച മത്സരാർത്ഥികളിൽ ഒരാളായി തന്നെയാണ് നിമിഷയെ പ്രേക്ഷകർ വിലയിരുത്തുന്നത്.
അതേസമയം ഷോ അവസാനിച്ചെങ്കിലും ആരാധക പോര് തുടരുകയാണ്. താരങ്ങളും പലപ്പോഴും വ്യക്തമായും അല്ലാതെയും കൊമ്പുകോർക്കുന്നുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…