Categories: latest news

ആരേയും വീഴ്ത്തുന്ന നോട്ടം; സാരിയില്‍ സുന്ദരിയായി ആന്‍ അഗസ്റ്റിന്‍

സാരിയോട് പ്രത്യേക താല്‍പര്യമുള്ള താരമാണ് ആന്‍ അഗസ്റ്റിന്‍. ആനിന്റെ സാരി ചിത്രങ്ങളെല്ലാം ആരാധകരുടെ മനം കവരാറുണ്ട്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ആരേയും വീഴ്ത്തുന്ന നോട്ടമെന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ കമന്റ്.

മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി.

1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റിന് ഇപ്പോള്‍ 32 വയസ് കഴിഞ്ഞു. 2014 ല്‍ പ്രശസ്ത ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണിനെ ആന്‍ വിവാഹം കഴിച്ചു. ആറ് വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ 2020 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ആന്‍ അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago