Categories: latest news

പുതിയ ഗ്ലാമറസ് ഫൊട്ടോ പങ്കുവെച്ച് കനിഹ; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

വീട്ടില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി കനിഹ. ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോയാണ് താരം ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ
സാന്നിധ്യമായ കനിഹ അടിക്കടി തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

മലയാളികളുടെ പ്രിയതാരമാണ് കനിഹ. മറ്റ് ഭാഷയിൽ നിന്നെത്തി കേരളത്തിൽ തന്റെ സ്ഥാനമുറപ്പിച്ച താരങ്ങളിൽ മുൻനിരയിൽ തന്നെയാണ് കനിഹയും.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതായെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 – ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

9 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

9 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

23 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

23 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

23 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

23 hours ago