Categories: latest news

ഹോട്ട് ലുക്കിൽ ശിവാനി; ഈ വിജയ് സേതുപതി നായികയെ മനസിലായോ?

കമല ഹാസൻ ചിത്രം ‘വിക്രം’ തിയറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഇക്കൂട്ടത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായി അഭിനയിക്കുന്ന ശിവാനി നാരായണന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു.

ടെലി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ശിവാനി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന ടൈറ്റിലിലും അറിയപ്പെടുന്ന ശിവാനി തമിഴിലെ ഗ്ലാമറസ് മോഡലുകളിൽ ഒരാൾ കൂടിയാണ്.

2016 മുതൽ മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. ബിഗ് ബോസ് തമിഴ് സീസൺ 4ലെ മത്സരാർത്ഥി കൂടിയായ ശിവാനി ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്ത് അവസാന റൗണ്ട് വരെയെത്തിയിരുന്നു.

വിക്രം താരത്തിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനും വേദിയൊരുക്കിയിരിക്കുകയാണ്. ഒന്നിലധികം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇൻസ്റ്റയിൽ 3.5 മില്ല്യൺ ആളുകളാണ് താരത്തെ ഫോളൊ ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

15 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

15 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

15 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago