Categories: latest news

ഹോട്ട് ലുക്കിൽ കിരൺ റാത്തോഡ്; എന്തോ മാറ്റമുണ്ടല്ലോയെന്ന് ആരാധകർ

ഇന്ത്യയിലെ ഗ്ലാമറസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ മുൻ നിരയിൽ തന്നെയുള്ള താരമാണ് കിരൺ റാത്തോഡ്. താണ്ഡവം എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് കിരൺ റാത്തോഡ്.

ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസം അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം തന്നെ പകർത്തിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇൻസ്റ്റാവാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിലൂടെയാണ് കിരൺ റാത്തോഡും സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. മുംബൈയിലെ കോളെജ് വിദ്യാഭ്യാസ കാലത്താണ് കിരൺ റാത്തോഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. തുടർന്ന് ചില ഹിന്ദി പോപ് ആൽബങ്ങളുടെ ഭാഗമായതോടെ സിനിമ ലോകത്തേക്കുള്ള വഴിയും തെളിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ദിയയ്ക്ക് അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാന്‍ ഈഗോ

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം…

5 hours ago

തൃഷയ്ക്കും റാണയ്ക്കുമിടയില്‍ സംഭവിച്ചത് ?

തൃഷ വിജയ് ബന്ധം തമിഴകത്തുണ്ടാക്കുന്ന ചര്‍ച്ചകള്‍ ചെറുതല്ല.…

5 hours ago

ഈ കൊച്ചി മൊത്തം കാടാണല്ലോ! പോസ്റ്റുമായി രശ്മിക

നടി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ…

5 hours ago

പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താഗതിയാണ്; അഹാന

സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് പെണ്‍കുട്ടിക്ക് മാത്രമല്ല…

5 hours ago

മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ക്യൂട്ട് ലുക്കുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago