തെന്നിന്ത്യയിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് നമിത. മലയാളം അടക്കമുള്ള ഭാഷകളിൽ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർ വിലിയിരുത്തിയതുമാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നമിത മലയാളത്തിൽ പുലിമുരുകനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിത മറ്റൊരു വിശേഷവുമായാണ് താരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഗർഭിണിയാണ് നമിത. നിറവയറുമായുള്ള താരത്തിന്റെ കിടിലൻ ഫൊട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നമിതയ്ക്ക് ആശംസകളറിയിച്ച് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
നമിതയുടെ വിവാഹം 2017 നവംബറിലായിരുന്നു വിവാഹം. സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.
മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം.തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…