ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അഭിരാമി. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം അലങ്കരിക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭിരാമി ഇപ്പോള്‍ തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സ്വയം സ്‌നേഹിക്കുക, സ്വന്തം ശരീരത്തെ സ്‌നേഹിക്കുക എന്ന ക്യാപ്ഷനോടെയാണ് അഭിരാമി വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
1983 ജൂലൈ 26 നാണ് അഭിരാമിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 39 വയസ്സുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ്
ടെലിവിഷന്‍ അവതാരികയായാണ് അഭിരാമി കരിയര്‍ ആരംഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ കഥാപുരുഷനില്‍ ബാലതാരമായി എത്തി താരം വെള്ളിത്തിരയില്‍ സാന്നിധ്യം അറിയിച്ചു.
Abhirami
പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാര്‍സ്, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, അപ്പോത്തിക്കിരി, ഒരേ മുഖം, ഒറ്റക്കൊരു കാമുകന്‍ എന്നിവയാണ് അഭിരാമിയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…