Categories: latest news

ചിരിയഴകിൽ തൻവി റാം; ചിത്രങ്ങൾ കാണാം

അമ്പിളി എന്ന സൗബിൻ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരമാണ് തൻവി റാം. അഭിനേത്രിയായും മോഡലായും ബിഗ് സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് താരം.

ആദ്യ ചിത്രത്തിലെ തന്നെ ശ്രദ്ധേയമായ പ്രകടനം ഇപ്പോൾ തെലുങ്കിലേക്കും തൻവിക്ക് അവസരമൊരുക്കിയിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവിൽ തൻവിയും കൂടെയുണ്ട്.

തെലുങ്ക് താരം നാനിയുടെ ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ആഹാ സുന്ദരാ എന്ന പേരിൽ ചിത്രം മലയാളത്തിലുമെത്തി.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് തൻവി റാം. ഫൊട്ടോഷൂട്ട് ചിത്രങ്ങൾ അടിക്കടി തന്റെ വാളിൽ പോസ്റ്റ് ചെയ്യാനും താരം ശ്രദ്ധിക്കാറുണ്ട്.

കണ്ണൂർ സ്വദേശിനിയായ തൻവി ബാംഗ്ലൂരിലായിരുന്നു പഠിച്ചതും വളർന്നതുമൊക്കെ. ബാങ്ക് ഓഫിസറായി തന്റെ കരിയർ ആരംഭിച്ച തൻവി അഭിനയ മോഹംമൂലം അത് ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago