Categories: latest news

ഹോട്ടായി ദീപ്തി സതി; ചിത്രങ്ങള്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

വെള്ളയില്‍ ഹോട്ടായാണ് ദീപ്തിയെ കാണുന്നത്. മണ്‍സൂണ്‍ സ്‌പെഷ്യല്‍ ചിത്രമെന്നാണ് വീട്ടില്‍ നിന്നുള്ള ഈ ചിത്രങ്ങളെ താരം വിശേഷിപ്പിച്ചിരിക്കുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago