Categories: latest news

സ്റ്റൈലൻ ലുക്കിൽ അമേയ മാത്യു; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ മാത്യൂ. ചുരുക്കം സിനിമകളിലും ചെറിയ വേഷങ്ങളിൽ തിളങ്ങിയ അമേയയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകൾക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്.

അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ൽ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോൾഫ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

1993 ജൂൺ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാൻ കോളെജ്, മാർ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോൾ.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

8 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

14 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

14 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

14 hours ago